പ്രതിഷേധം ഫലം കണ്ടു.
കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്കില്ല; മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ

കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നത് തടയില്ലെന്ന് പൊലീസ്. കറുത്ത വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാന്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി എഴുന്നൂറിലധികം ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചുണ്ട്.ഇന്നലെ കണ്ണൂരിലെത്തിയ അദ്ദേഹം സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. ഇന്ന് ഒമ്പത് മണിയോടെ അദ്ദേഹം തളിപ്പറമ്പില്‍ എത്തും. 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് 700 ലധികം പോലീസുകാരുടെ സുരക്ഷാ അകമ്പടിയോടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.