ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാള്‍ പ്രവര്‍ത്തിപ്പിക്കാൻ എത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു.ലുലു മാളിന്റെ മുന്നില്‍ സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു. ഇന്നലെ ലുലു മാള്‍ പ്രവര്‍ത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു.ഇത് വ്യാപാരി വ്യവസായി സംഘടനകള്‍ ചോദ്യം ചെയ്ത് രംഗത്ത് എത്തി. വന്‍കിട കച്ചവടക്കാര്‍ കച്ചവടം നടത്തുമ്പോള്‍ അവര്‍ക്കെതിരെ രംഗത്ത് വരാതെ ഒളിച്ചുകളി നടത്തുന്ന സമരാനുകൂലികള്‍ക്കെതിരെ നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തിരുവനന്തപുരം ലുലു മാളിന്റെ മുന്നില്‍ സംഘര്‍ഷാവസ്ഥ . സമിതി പലപ്പോഴും സമരവിരോധികളാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് കുറ്റപ്പെടുത്തി. ഇന്നും പണിമുടക്കുമെന്നാണ് ആനത്തലവട്ടത്തിന്റെ പ്രഖ്യാപനം. എന്നാല്‍ കടകള്‍ അടപ്പിക്കില്ലെന്നും സിഐടിയു നേതാവ് വ്യക്തമാക്കി സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ജോലിക്കു പോകുമ്ബോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജിയുടെ പ്രഖ്യാപനം.
കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം അബ്ദുല്‍ സലാം, ജില്ലാ ജനറല്‍ സെക്രട്ടറി വി സുനില്‍ കുമാര്‍, ട്രഷറര്‍ എ വി എം കബീര്‍ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായി ഏകോപന സമിതിക്കെതിരെ സി ഐ ടി യു നേതാവ് ആനത്തലവട്ടം ആനന്ദന് രംഗത്ത് എത്തി. സമിതി പലപ്പോഴും സമരവിരോധികളാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് കുറ്റപ്പെടുത്തി. ഇന്നും പണിമുടക്കുമെന്നാണ് ആനത്തലവട്ടത്തിന്റെ പ്രഖ്യാപനം. എന്നാല്‍ കടകള്‍ അടപ്പിക്കില്ലെന്നും സിഐടിയു നേതാവ് വ്യക്തമാക്കി.എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തി.