കെ-റെയില്‍ സംവാദ പരിപാടി പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയേക്കും

കെ-റെയിലിനെക്കുറിച്ച് വിശദീകരിക്കുന്നതിന് ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയേക്കും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ധരും എതിര്‍ക്കുന്നവരും പങ്കെടുന്ന സംവാദത്തില്‍ നിന്നാണ് ഒഴിവാക്കിയിരിക്കുന്നത്.
അലോക് വര്‍മയെയും ആര്‍വിജി മേനോനും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് . സില്‍വര്‍ ലൈന്‍ എതിര്‍ക്കുന്നവരില്‍ പ്രമുഖനാണ് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഐ.ടി സെക്രട്ടറി കൂടിയായ ജോസഫ് സി മാത്യു.
അന്തിമ പാനല്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ സൗകര്യവും സമയവും നേരത്തെ തേടിയിരുന്നു എന്നത് മാത്രമാണ് നടന്നത്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സര്‍ക്കാരിനെതിരെ രൂക്ഷം വിമര്‍ശനം നടത്തുന്നതാണ് ജോസഫ് സി മാത്യുവിനെ സര്‍ക്കാരിന് അപ്രിയമാക്കുന്നത്.