ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് കേന്ദ്ര പുരസ്‌ക്കാരം. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര പുരസ്‌കാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ തെരഞ്ഞെടുത്തത്.

  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍  ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നിട്ട് നില്‍ക്കുന്നു.  കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

പുരസ്‌കാര വിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ചു. പുരസ്‌കാരം ഈ മാസം പത്തിന് വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *