പാർട്ടി പ്രവർത്തനം വ്യക്തികേന്ദ്രീകൃത മാവരുത്- പാലോട് രവി

തിരുവനന്തപുരം: പാർട്ടി പ്രവർത്തനം വ്യക്തികേന്ദ്രീകൃതമാകരുതെന്നും സംഘടനാധിഷ്ഠിതമാകണമെന്നും ഡി.സി.സി പ്രസിഡൻറ് പാലോട് രവി . കോൺഗ്രസ്സിൻ്റെ ആശയാദർശങ്ങളും പരിപാടികളും നടപ്പാക്കുന്നവർക്ക് മാത്രമേ നേതൃനിരയിൽ ഉയർന്നു വരാൻ കഴിയൂ.
കോൺഗ്രസ്സ് സേവാദൾ തിരു .ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിന്നു  രവി. ജില്ലാ ചെയർമാൻ ജോർജ് ലൂയിസ് അദ്ധ്യക്ഷം വഹിച്ചു. കെ.പി.സി.സി. ജന: സെക്രട്ടറി ജി.സുബോധൻ, മണക്കാട് സുരേഷ്, സേവാ ദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാഞ്ചേരി, സേവാദൾ സംസ്ഥാന – ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 ജനസ്വാധീനമുയർത്താൻ അച്ചടക്കവും സേവന സന്നദ്ധതയും അനിവാര്യമാണ്. രാജ്യം ഇന്ന് പ്രതീക്ഷയർപ്പിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലാണ്.ആശയാദർശങ്ങളുടെ കാര്യത്തിൽ സമ്പന്നമാണ് ഇന്ത്യൻ നാഷണൽ r കോൺഗ്രസ്. അത് പ്രവർത്തനങ്ങളിലൂടെയാണ് ജനങ്ങളിലെത്തിക്കേണ്ടത്.- പാലോട് രവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *