പി സി ജോര്‍ജ്ജ് പോലീസ് നിര്‍ദ്ദേശം തള്ളി,ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഇന്ന് ഹാജരാകില്ല.

കൊച്ചി: മതവിദ്വേഷ പ്രസംഗക്കേസിലെ തുടരന്വേഷണത്തിനായി പി സി ജോര്‍ജ്ജിനോട് ഇന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പോലീസ് നോട്ടീസ് നല്‍കിയത്.എന്നാല്‍ നോട്ടീസ് അവഗണിച്ച പി.സി. ജോര്‍ജ് ഇന്ന് തൃക്കാക്കരയിലെത്തും.
രാവിലെ വെണ്ണല ക്ഷേത്രത്തിലെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം എന്‍ഡിഎയുടെ പൊതുപരിപാടിയിലും പി സി ജോര്‍ജ് പങ്കെടുത്തേക്കും. പോലീസിന്റെ നോട്ടീസിന് അനാരോഗ്യം മൂലം ഇന്ന്ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് കാണിച്ചാണ് ജോര്‍ജ് മറുപടി നല്‍കിയിരിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി സി ജോര്‍ജ്ജിന്റെ തീരുമാനം. .
ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം നല്‍കണമെന്നും പി.സി ജോര്‍ജ്ജ് ഫോര്‍ട്ട് എ സി പിയോട് ആവശ്യപെട്ടിട്ടുണ്ട്. തൃക്കാക്കരയില്‍ പ്രസംഗിച്ചാല്‍ പരിശോധിച്ച് നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.
വിദ്വേഷപ്രസംഗം കേസിന്റെ അന്വേഷണത്തിനാവശ്യമായ വിവരം ശേഖരിക്കുന്നതിനായി ഹാജരാകാനാണ് പി.സി ജോര്‍ജിന് പോലീസ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിലും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ശന ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് തനിക്കെതിരെ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയില്‍ വെച്ച് മറുപടി നല്‍കുമെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു