ആർ.ഡി.ഒ കോടതിയില്‍ മുക്കുപണ്ടംവെച്ച് തട്ടിപ്പ് നടത്തിയതായി പോലീസ്

തിരുവനന്തപുരം: ആര്‍.ഡി.ഒ കോടതിയില്‍ മുക്കുപണ്ടംവെച്ച് തട്ടിപ്പ് നടത്തിയതായി പോലീസിന്റെ പരിശോധന റിപ്പോര്‍ട്ട്.
ആര്‍ഡിഒ ലോക്കറില്‍ നിന്നും 69 പവന്‍ കാണാതായെന്ന സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പോലീസിന്റെ പരിശോധന റിപ്പോര്‍ട്ട് . ലോക്കര്‍ തുറന്ന് തൊണ്ടിമുതലുകള്‍ മൊത്തം പോലീസ് അപ്രൈസറെ കൊണ്ട് പരിശോധിപ്പിച്ചു. പരിശോധനയിലാണ് മോഷണത്തോടൊപ്പം മുക്കുപണ്ടം വച്ചുള്ള തട്ടിപ്പും നടന്നിരുന്നുവെന്ന് കണ്ടെത്തിയത്. ആകെ 69 പവന്‍ സ്വര്‍ണമാണ് കാണാതായത്. മുക്കുപണ്ടം വച്ചുള്ള തട്ടിപ്പില്‍ എത്ര സ്വര്‍ണം പോയെന്ന കാര്യത്തില്‍ കൃത്യമായ കണക്കില്ല.
ആര്‍ ഡി ഒ ലോക്കറില്‍ നിന്നും 69 പവന്‍ കാണാതായെന്ന സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പോലീസിന്റെ പരിശോധന റിപ്പോര്‍ട്ട്. ഇതോടെ സ്വര്‍ണം കാണായത് സംബന്ധിച്ച ദുരൂഹത വര്‍ധിക്കുകയാണ്. ആര്‍.ഡി.ഒ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍നിന്നും 69 പവന്‍ സ്വര്‍ണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം കണ്ടെത്തിയത്. 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാനില്ലെന്ന് സബ് കളക്ടറുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. 2007 മുതലുള്ള തൊണ്ടിമുതലുകള്‍ പോലീസ് തുറന്ന് പരിശോധിച്ചു. രജിസ്റ്ററും തൊണ്ടിമുതലും താരതമ്യം ചെയാതായിരുന്നു നാലു ദിവസം നീണ്ട പരിശോധന.
2007 മുതലുള്ള രജിസ്റ്റര്‍ പ്രകാരം 500 ഓളം പവന്‍ സ്വര്‍ണം ലോക്കറിലെത്തിയിട്ടുണ്ട്. ഇതില്‍ 69 പവന്‍ കാണാനില്ലെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാലഘട്ടത്തിലെത്തിയ തൊണ്ടികളാണ് കാണായത്. 2007വരെ ആര്‍ഡിഒ ലോക്കറിലെത്തിയ തൊണ്ടിമുതലുകള്‍ ഓഡിറ്റ് ചെയ്ത് ട്രഷറിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ അതിനു ശേഷമുള്ള തൊണ്ടികളാണ് പരിശോധിച്ചത്. സ്വര്‍ണം കൂടാതെ വെള്ളിയും പണവും കാണാതായിട്ടുണ്ട്.
2017 മുതല്‍ 2021 ഫ്രബ്രുവരിയുള്ള കാലവളയവില്‍ ലോക്കറിലെത്തിയ സ്വര്‍ണം സുരക്ഷിതമായുണ്ടെന്ന് അക്കൗണ്ട് ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതായത് സബ് കളക്ടറും പോലീസും തൊണ്ടി നഷ്ടപ്പെട്ടതായി പറയുന്ന കാലയളവിലെ സ്വര്‍ണം സുരക്ഷിതമാണെന്നാണ് എ ജി യുടെയും മുന്‍ സീനിയര്‍ സൂപ്രണ്ടിന്റെയും റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ദുരൂഹതയേറെയുള്ള സാഹചര്യത്തില്‍ 2017 നുശേഷമുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തൊണ്ടിമുതലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവച്ചതല്ല, കാണാതായതാണ് എന്നു വ്യക്തമായതോടെ ആരാണ് പ്രതിയെന്ന കാര്യത്തില്‍ വൈകാതെ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.