വീണ്ടും പോലീസിന്റെ മൂന്നാംമുറ; മര്‍ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.ജി നിശാന്തിനി ഉത്തരവിട്ടു. അന്വേഷണം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ക്ക്

ആറ്റിങ്ങൽ: പോലീസിനെതിരെ വീണ്ടും മൂന്നാം മുറ ആരോപണം. മർദ്ദനമേറ്റ യുവാവ് ആശുപത്രി ചികിത്സ തേടി. . ആറ്റിങ്ങല്‍ എസ്. ഐ രാഹുലിന് എതിരെയാണ് പരാതി.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐ.ജി നിശാന്തിനി ഉത്തരവിട്ടു. അന്വേഷണം സെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ക്ക്
ബാറില്‍ മദ്യപിച്ച്‌ സംഘര്‍ഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത അരുണ്‍രാജ് എന്ന യുവാവിനെ എസ് ഐ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. ഇന്നലെയാണ് ആറ്റിങ്ങലിലെ ബാറിനുള്ളില്‍ രണ്ട് മദ്യപസംഘങ്ങള്‍ ഏറ്റുമുട്ടിയത്.ഇതില്‍ അരുണ്‍രാജ് അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


ഇവരെ പിന്നീട് സ്റ്റേഷ്യല്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ വച്ച്‌ എസ്‌ഐ മര്‍ദ്ദിച്ചെന്നാണ് അരുണ്‍രാജിന്റെ പരാതി. അരുണ്‍രാജിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുമുണ്ട്. എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നും ബാറിലെ സംഘര്‍ഷത്തിലുണ്ടായ പാടുകള്‍ ആകാമെന്ന് പൊലീസ് വിശദീകരിച്ചു.സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ആറ്റിങ്ങല്‍ ഡി വൈ എസ് പി പറഞ്ഞു. പരിക്കേറ്റ അരുൺരാജ് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.ഐക്കെതിരെ പരാതി നൽകാൻ സി.ഐയെ സമീപിച്ചപ്പേൾ തൻ്റെ മുന്നിൽ വച്ച് മകനെ അസഭ്യം വിളിക്കും കസേര എടുത്ത് മകനെ അടിക്കാൻ പോയെന്നും അമ്മ പറഞ്ഞു. കേസുമായി മുന്നോട്ടു പോയാൽ കേസുകളിൽ കുടുക്കുമെന്ന് സി.ഐ യും എസ്.ഐയും ഭീഷണിപ്പെടുത്തുന്നതായി അരുൺ രാജൻ്റെ മതാവ് ഉന്നത ഉദ്യോഗസ്ഥർക്കു് നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *