കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏത്തമിടീച്ചത് തെറ്റ്. മാപ്പു പറഞ്ഞ് പോലീസ്

സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ച സംഭവത്തില്‍ പോലീസ് മാപ്പു പറഞ്ഞു. ജില്ലാപോലീസ് മേധാവിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റായി നടപടിയില്‍ മനുഷ്യാവകാശ കമ്മീഷനോട് മാപ്പപേക്ഷിച്ചു. 2020 മാര്‍ച്ച് 22 നാണ് കണ്ണൂര്‍ വളപ്പട്ടം തയ്യല്‍ക്കടയ്ക്ക് സമീപം നിന്നവരെ എസ്.പി.യതീഷ് ചന്ദ്ര കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന കാരണത്താല്‍ ഏത്തമിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുക്കുകയായിരുന്നു. പോലീസ് നിയമ ലംഘകര്‍ക്കെതിരെ ശിക്ഷ നടപ്പാക്കുന്ന രീതി അനുവദിക്കാന്‍ കഴിയില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി.