വ്ളോഗര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റിഫയുടെ കഴുത്തിലെ അടയാളങ്ങള്‍ തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ മറവു ചെയ്‌തെങ്കിലും റിഫയുടെ കുടുംബം ദുരൂഹതയാരോപിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മെഹ്നാസിനെതിരെ കേസെടുക്കുകയായിരുന്നു.എന്നാല്‍ മെഹനാസ് പൊലീസ് അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയാരിക്കുന്നു. കൂടുതല്‍ അന്വേഷണത്തിനായി ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കേണ്ടതുണ്ട്. ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *