സംസ്ഥാനത്ത് ഉത്സവാന്തരീക്ഷത്തില്‍ അധ്യയന വര്‍ഷം ആരംഭിച്ചു . പ്രവേശനോല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം

തിരുവനന്തപുരം : മുഖ്യമന്ത്രിയും , വിശിഷ്ടാതിഥികളും ചേര്‍ന്ന് കുട്ടികളെ സ്‌കൂളിലേക്ക് വരവേറ്റു . സംസ്ഥാനത്തെമ്പാടും ആയി 42 ലക്ഷത്തിലധികം കുട്ടികള്‍ ആണ് ഇന്ന് പൊതു വിദ്യാലയത്തിലേക്ക് എത്തിയത്. 4 ലക്ഷത്തില്‍ അധികം കുരുന്നുകള്‍ ഇന്ന് ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കുട്ടികളെ വരവേല്‍ക്കാന്‍ ഒരോ സ്‌കൂളിലും വര്‍ണ്ണാഭമായ ചടങ്ങുകള്‍ ആണ് സംഘടിപ്പിച്ചത്.
ആദ്യമായി വിദ്യാലയങ്ങളില്‍ എത്തിയവര്‍ക്ക് ബാഗും ,കുടയും ,മധുരവും നല്‍കി കഴക്കൂട്ടം സ്‌കൂളില്‍ സംസ്ഥാന തല പ്രവേശനോല്‍സവം ഗംഭീരമായി ആഘോഷിച്ചു. കഴിഞ്ഞ 6 വര്‍ഷനത്തിനിടയില്‍ പൊതു വിദ്യാഭ്യാസ മണ്ഡലത്തില്‍ വന്ന മാറ്റം എടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ഉത്ഘാടന പ്രസംഗം നിര്‍വഹിച്ചത്

രണ്ട് വര്‍ഷമായി മുടങ്ങി കിടന്ന യുവജനനോല്‍സവം , കായിക മേളകള്‍ , ശാസ്ത്രമേള എന്നിവ നടത്താന്‍ തീരുമാനിച്ചതായി പ്രവേശനോല്‍സവത്തിന് അധ്യക്ഷത വഹിച്ച വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു
രണ്ട് വര്‍ഷമായി മുടങ്ങി കിടന്ന പ്രവേല്‍ശനോല്‍സവം പ്രൗഢ ഗംഭീരമായി സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.മന്ത്രിമാരായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ , ആന്റണി രാജു , കഴക്കൂട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ , വി.കെ പ്രശാന്ത് എം.എല്‍.എ , റസൂല്‍ പൂക്കുട്ടി , ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ അഡ്വ. സുരേഷ് കുമാര്‍ , മുഹമ്മദ് ഹനീഫ് ,ജീവന്‍ ബാബു എന്നീവര്‍ ആശംസകള്‍ നേര്‍ന്നു.