കോവിഡും ഇന്ധനവിലയും തളര്‍ത്തി, ബഡ്ജറ്റിലും അവഗണന
സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന്ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഡീസലിന് ഇപ്പോള്‍ വില 93 രൂപയാണ്
രണ്ട് വര്‍ഷത്തോളം വണ്ടി ഓടാതെ കിടന്നതിന്റെ ഭീമമായ നഷ്ടം പരിഹരിക്കാനാണ് ബസ് ചാര്‍ജ് കൂട്ടാന്‍ ആവശ്യപ്പെടുന്നതെന്നും ബസുകളെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാനുമാണ് ആവശ്യപ്പെടുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.