തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത് ഡോ.ജോ ജോസഫിന് 2.19 കോടിയുടെ ആസ്തി, ഉമാ തോമസിന്റേത് 70 ലക്ഷത്തിന് മുകളില്‍;

കൊച്ചി: സംസ്ഥാനം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് 70,34,626 രൂപയുടെ ആസ്തിയുണ്ട്. 19 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണം, വാഴക്കാല വില്ലേജില്‍ 7 സെന്റ് സ്ഥലം, അന്തരിച്ച ഭര്‍ത്താവ് പി ടി തോമസിന്റെ പേരില്‍ 97,74,464 രൂപയുടെ ആസ്ഥിയുണ്ട്. പാലാരിവട്ടത്തെ 52,80,000 രൂപ വിലയുള്ള വീടും ഉപ്പുതോടിലെ 13,20,000 രൂപ മൂല്യമുള്ള 1.6 ഏക്കര്‍ സ്ഥലവും കാറിന്റെ മൂല്യവും ചേര്‍ത്താണ് ആസ്തി. മകന്റെ പേരില്‍ 9,59,809 രൂപയുടെ സ്വത്തുമുണ്ട്.

ഡോക്ടറായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയുണ്ട്. 1.30 കോടി രൂപയുടെ ഭവന വായ്പയും ജോ ജോസഫിനുണ്ട്. 15 ലക്ഷം രൂപ വിലയുള്ള കാര്‍ ജോ ജോസഫിന്റെ പേരിലും 8 ലക്ഷം രൂപ വിലയുള്ള കാര്‍ ഭാര്യയുടെ പേരിലുമുണ്ട്.

പൂഞ്ഞാറില്‍ പിതൃസ്വത്തായി ലഭിച്ച 1.84 ഏക്കര്‍ ഭൂമിക്ക് പുറമേ വാഴക്കാല വില്ലേജില്‍ 2.48 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 1.50 കോടി രൂപ മൂല്യമൂള്ള 2665 ചതുരശ്ര അടിയുള്ള വീടുമുണ്ട്. വീടും സ്ഥലവും ഭാര്യയുടെയും കൂടി പേരിലാണ്.

ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ ആസ്ഥി 95 ലക്ഷം രൂപയാണ്. ഭാര്യയുടെ പേരില്‍ മുപ്പത് പവനും രാധാകൃഷ്ണന് 7 ലക്ഷം രൂപയുടെ കാറുമുണ്ട്. പേരണ്ടൂര്‍ വില്ലേജില്‍ 3.24 ഏക്കര്‍ സ്ഥലം രാധാകൃഷ്ണന്റെ പേരിലും 15.5 സെന്റ് സ്ഥലം ഭാര്യയുടെ പേരിലുമുണ്ട്. രാധാകൃഷ്ണന് 20 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ടെന്ന് നാമനിര്‍ദ്ദേശിക പത്രികയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *