മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

തിരുവനന്തപുരം: സ്വപ്നയുടെ ഗുരുതര ആരോപണങ്ങളോടെ രണ്ടാം ഇടത് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ന്നു. ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും രാജ്മോഹന്‍
ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വര്‍ണ്ണക്കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളേറ്റെടുത്ത് പ്രതിപക്ഷം. കറന്‍സി കടത്തിലെ പങ്കില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഗുരുതര ആരോപണങ്ങളില്‍ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തെ നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ആരോപണമെന്നും മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു