പ്രവാചക നിന്ദ: ബി ജെ പി നേതാവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണം- രമേശ് ചെന്നിത്തല

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവാചക നിന്ദയ്ക്ക് കാരണമായ പ്രസ്താവനയെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി അപലപിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഇപ്പോള്‍ നടക്കുന്ന വിഷയത്തിന്റെ പേരിലും വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണവും നടത്തുന്നുണ്ട്. ഇതൊരിക്കലും രാജ്യത്തിന് ഗുണകരമല്ല
പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ ഇതുവരെ ഇക്കാര്യത്തില്‍ ബിജെപി നേതാവിനെതിരെ സംസാരിച്ചില്ല, ഇതല്ല ഇന്ത്യാ രാജ്യത്തിന്റെ പാരമ്ബര്യമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.നിരവധി വിദേശരാജ്യങ്ങള്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ് ഇന്ത്യക്കാര്‍. അവരുടെയെല്ലാം ക്ഷേമം കൂടി കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു