ആര്‍ ഡി ഓ കോടതിയിലെ മോഷണത്തില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് പിടിയില്‍

തിരുവനന്തപുരം ആര്‍ ഡി ഓ കോടതിയിലെ മോഷണത്തില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് പിടിയില്‍. പിടിയിലായത് മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരാണ്. 

സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വര്‍ണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇന്നു പുല‍ര്‍ച്ചെയാണ് പേരൂര്‍ക്കടയില്‍ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം ആര്‍ഡിഒ കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വര്‍ണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ കാണായാതതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. കളക്ടേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ മോഷ്ടിച്ച കേസ് വിജിലന്‍സിന് കൈമാറാന്‍ റവന്യൂവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.

ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും നാല്‍പ്പത്തിയേഴായിരം രൂപയും നഷ്ടമായി. മൊത്തത്തില്‍ 45 ലക്ഷത്തോളം രൂപയുടെ വന്‍കവര്‍ച്ച. 2020-21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയര്‍ സൂപ്രണ്ടാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പേരൂര്‍ക്കട പൊലീസിന്റെയും സബ് കലക്ടര്‍ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു‍

Leave a Reply

Your email address will not be published. Required fields are marked *