സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തി ; സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ പ്രത്യേക അന്വേഷണ സംഘം സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്തി. എസ്.പി. മധുസൂദനന്, വെള്ളിയാഴ്ച രാത്രിയാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
പി.സി. ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി സംസാരിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ച് പി സി ജോര്‍ജ് സംസാരിച്ചു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍ വച്ച് അറിയാവുന്നതിനാല്‍ പിന്മാറുകയാണ് ചെയ്തത്.
എറണാകുളത്ത് വച്ച് ക്രൈം നന്ദകുമാറും സ്വപ്നയും പി.സി. ജോര്‍ജും കൂടിക്കാഴ്ച നടത്തിയെന്നും സരിത അന്വേഷണ സംഘത്തോട് മൊഴി നല്‍കിയിട്ടുണ്ട്. നന്ദകുമാറും സ്വപ്നയും ജോര്‍ജും എറണാകുളത്ത് കൂടി കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്.