ശ്രീനാരായണ ദേശീയ സേവാ പുരസ്കാരം ഡോ. വെള്ളയാണി അര്ജുനന്

യൂണിവേഴ്സല്‍ കോണ്‍ഫഡറേഷന്‍ ഒഫ് ശ്രീനാരായാണ ഗുരു ഓര്‍ഗനൈസേഷന്‍സ് (എസ് എന്‍ ജി സി ) വാര്‍ഷിക സമ്മേളനം ഗുജറാത്ത് ഏകത നഗറില്‍ നടന്നു. മൂന്ന് ദിവമായി നടന്ന ചടങ്ങില്‍ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള 61 സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത് . കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച ശ്രീനാരായണ സാഹിത്യ സൃഷ്ടികള്‍ പരിഗണിച്ചതില്‍ ശ്രീനാരായണ ദേശീയ സേവാ അവാര്‍ഡിന് പത്മശ്രീ ഡോ : വെള്ളയാണി അര്ജുനന് അര്‍ഹനായി.പ്രശസ്തി ശില്പവും പൊന്നാടയും ക്യാഷ് അവാര്‍ഡ് എസ് എന്‍ ജി സി സമ്മാനിച്ചു.
അസുഖകാരണത്താൽ ചടങ്ങിൽ പങ്കെടുക്കാൻ വെള്ളയാണി അർജുനന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന്എസ് എൻ ജി സി യുടെ നിർദ്ദേശപ്രകാരം
അദ്ദേഹത്തിൻ്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ശ്രീ നാരായണ ഗുരു ഇൻറർനാഷണൽ സ്കൂൾ ഒഫ് ലൈഫ് ഡയറക്ടറും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ഡോ: ക്ലാരൻസ് മിറാൻഡയാണ്
പ്രശസ്തി ശില്പവും പൊന്നാടയും ക്യാഷ് അവാർഡും അദ്ദേത്തിന്
സമ്മാനിച്ചത്.ചടങ്ങിൽ പന്നിയോട് വി രവീന്ദ്രൻ റിട്ടേ: മജിസ്ട്രേട്ട് , പി. ജി. ശിവബാബു,പേട്ട ജി.രവീന്ദ്രൻ, റ്റി .ദാസ്, ജയശങ്കർ പ്രസാദ് എന്നിവർ പങ്കെടുത്തു.