എസ്എസ്‌എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. 44363 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. നാലു മണി മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും
കണ്ണൂര്‍ ജില്ലയിലാണ് വിജയ ശതമാനം കൂടുതല്‍ (99.76). വിജയ ശതമാനം കുറവ് വയനാട്ടില്‍ (98.07). വിജയശതമാനം കൂടിയ വിദ്യാഭ്യാസജില്ല. ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan.kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാം. വെബ്‌സൈറ്റില്‍നിന്നും മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം