സി.പി.എം സെമിനാറില്‍ പങ്കെടുക്കുവാനുളള തരൂരിന്റെ ആഗ്രഹം നടക്കില്ല. സോണിയ ഗാന്ധിയും അനുമതി നിഷേധിച്ചു

സി.പി.എം. പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് തിരുവനന്തപുരം എം.പി ശശിതരൂരിന് ഹൈക്കമന്റിന്റെ അനുമതിയില്ല. ഇക്കാര്യത്തില്‍ കെ.പി.സി.സി.യുടെ തീരുമാനം എ.ഐ.സി.സി. അധ്യക്ഷ സോണിയ ഗാന്ധി ശരിവയ്ക്കുകയായിരുന്നു. തരൂരിനെ കൂടാതെ കെ.വി.തോമസ്, രമേശ് ചെന്നിത്തല എന്നിവര്‍ക്കായിരുന്നു സി.പി.എം കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നത്. ഇവര്‍ക്കും അനുമതിയില്ല.
സി.പി.എം. സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിയുടെ അനുമതി തേടുമെന്ന് കഴിഞ്ഞദിവസം തരൂര്‍ അറിയിച്ചിരുന്നു. സി.പി.എമ്മിനും കോണ്‍ഗ്രസിനും സമാന അഭിപ്രായമുളള വിഷയത്തിലാണ് സെമിനാറില്‍ സംസാരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് തനിക്ക് താത്പര്യമെന്നും പറഞ്ഞു. ഏപ്രിലില്‍ കണ്ണൂരിലാണ് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.