ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച തുടങ്ങും. വര്‍ക്ക് ഷീറ്റ് മാതൃകയിലാണ് ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. എല്‍പി ക്ലാസ്സിലെ കുട്ടികള്‍ പരീക്ഷാ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം.

അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.8,9 ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *