ഓട വൃത്തിയാക്കാൻ ഒറ്റതോർത്ത്:മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: ചാല ട്രിഡകോംപ്ലക്സിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരത്തിലെ മുഴുവൻ മാലിന്യവും ഒഴുകിയെത്തുന്ന ഓട വൃത്തിയാക്കുന്ന കരാർ തൊഴിലാളികൾക്ക് സുരക്ഷാ  ഉപകരണങ്ങൾ നൽകാത്ത നഗരസഭയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 
നഗരസഭാ സെക്രട്ടറി  ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്കമ്മീഷൻ  അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
 ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രത്തിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 
കരാർ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത് നഗരസഭയാണ്. സുരക്ഷക്കായി ഗ്ലൗ സോ ബൂട്ടോ നൽകിയിട്ടില്ല.  പകർച്ചവ്യാധികൾക്കെതിരെ നഗരസഭ ബോധവത്കരണം നടത്തുമ്പോഴാണ്  ഒറ്റതോർത്ത് മാത്രം ഉടുത്ത് കരാർ തൊഴിലാളികൾ നെഞ്ചറ്റം മലിനജലത്തിലിറങ്ങി ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *