കറുത്ത മാസ്‌കിനെ പേടി!!
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ ഇന്നും തടഞ്ഞു

സംസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇന്നും കറുത്ത മാസ്‌ക് ധരിക്കാന്‍ വിലക്ക്. തവനൂരില്‍ കറുത്ത മാസ്‌ക് ധരിച്ച് സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്‌കിന് പകരം ഇവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കി. ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു.കറുത്ത മാസ്‌ക് വിവാദം ഇന്നലെ ആദ്യം ഉയര്‍ന്നത് കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ പരിശോധിക്കുന്നതിനിടെ ആയിരുന്നു കറുത്ത മാസ്‌ക് ധരിച്ചവരോട് പൊലീസ് അത് ഊരി മാറ്റാന്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരോടും കറുത്ത മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരം എറണാകുളം കലൂരില്‍ നടന്ന പരിപാടിയിലും സമാന സംഭവം ഉണ്ടായി. ഇതോടെ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *