തൃക്കാക്കര വിധി എഴുതുന്നു; വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

ഒരു മാസം നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്.സംസ്ഥാനമാകെ ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന തൃക്കാക്കര ജനതയുടെ വിധി. ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് രാവിലെ 7 മണി മുതല്‍ ആരംഭിച്ചു. വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിവരെ നീണ്ടു നില്‍ക്കും. മൂന്ന് പ്രധാന സ്ഥാനാര്‍ത്ഥികളും വിജയ പ്രതീക്ഷയിലാണ്. രാവിലെ പെയ്ത ചെറിയ ചാറ്റല്‍ മഴ പോളിംഗ് മന്ദഗതിയിലാക്കിയെങ്കിലും, നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണ് തൃക്കാക്കരയിലേത്. ഉമാ തോമസ് കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് പോളിംഗ് സ്റ്റേഷനില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത്. തൃക്കാക്കര പൈപ്പ് ലൈന്‍ ബൂത്തിലെത്തിയാണ് ഉമാ തോമസ് വോട്ട് ചെയ്തത്.
നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തിലാണ് എല്‍ഡിഎഫ്. പിസി ജോര്‍ജിനെ രംഗത്തിറക്കിയാണ് എന്‍ഡിഎ അവസാന ലാപ്പിലെ പ്രചാരണം കൊഴുപ്പിച്ചത്. തൃക്കാക്കരയില്‍ ഇനി താമരക്കാലമാണെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.