വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍. മന്ത്രി റിയാസിനും വീണയ്ക്കും ഇന്ന് വിവാഹ വാര്‍ഷിക ദിനം

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിയുടെ വീണയ്ക്കും ഇന്ന് വിവാഹ വാര്‍ഷിക ദിനം. 2020 ജൂണ്‍ 15നായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ വീണയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് വിവാഹ വാര്‍ഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചരണങ്ങളുടെ വേദന വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുകയാണ് വീണയെന്നും റിയാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
റിയാസിന്റെ കുറിപ്പ്:
ഇന്ന് വിവാഹ വാര്‍ഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍.