ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ച്. വിനു വി ജോണിനെതിരെ മുദ്രാവാക്യം വിളി

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലേക്ക് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച്. ആനന്ദലവട്ടം ആനന്ദന്‍ മാര്‍ച്ച് ഉദ്ഘാടം ചെയ്തു.രണ്ട് ദിവസം നടന്ന പൊതു പണിമുടക്കില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചയ്ക്കിടെ അവതാരകരന്‍ വിനു.വി ജോണ്‍ ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീമിനെ അപമാനിച്ച് സംസാരിച്ചുവെന്ന ആരോപണമാണ് ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തുന്നത്. ചര്‍ച്ചയില്‍ ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബിനെ പങ്കെടുപ്പിച്ചതും ട്രേഡ് യൂണിനകളെ പ്രകോപിതരാക്കിയിട്ടുണ്ട്.
പണിമുടക്കില്‍ നടന്ന സാധാരണക്കാരുടെ നേര്‍ക്ക് ആക്രമണങ്ങളെ എളമരം കരീം നുളളിയെന്നും പിച്ചിയെന്നും പറഞ്ഞ് പരാതി പറയുന്നുവെന്ന് പറഞ്ഞ് ആക്ഷേപിച്ച് ന്യായീകരിച്ചിരിക്കുന്നു. ഇതിനെതിരെ ശക്തമായ ഭാക്ഷയില്‍ വിനു വി ജോണ്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖരനും ചേര്‍ന്ന് മാര്‍ച്ചിന് ആഹ്വാനം ചെയ്തത്.