തിരുവനന്തപുരത്ത് ചെള്ളുപനി മരണം; പരശുവയ്ക്കല്‍ സ്വദേശിനി മരിച്ചു

തലസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം. പരശുവയ്ക്കല്‍ സ്വദേശിനി സുബിതയാണു (38) മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഈ മാസം ആറാം തീയതിയാണ് വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് സുബിത നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇവരുടെ മരണപ്പെടുകയായിരുന്നു. സുബിത വൃക്ക രോഗിയുമായിരുന്നു.
പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.