ഉമ തോമസിന്റെ ഭൂരിപക്ഷം ഇരുപതിനായിരം കവിയും:
ചെറിയാന്‍ ഫിലിപ്പ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം ഇരുപതിനായിരം കവിയും.

ഒരു വർഷത്തെ എൽ ഡി എഫ് ദുർഭരണത്തിനെതിരായ ജനങ്ങളുടെ ആദ്യ താക്കീതായിരിക്കും തെരഞ്ഞെടുപ്പു ഫലം. ഇതോടെ എൽ ഡി എഫ് സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിക്കും.

കെ റെയിൽ ആദ്യം എൽ ഡി എഫ് മുഖ്യ ചർച്ചാ വിഷയമാക്കിയെങ്കിലും ജനരോഷം എതിരായി ഉയർന്നതോടെ ബോധപൂർവ്വം പിൻമാറുകയായിരുന്നു.

പീഢന കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ അതിജീവിതയെ അപമാനിതയാക്കിയ ചില സി പി എം ഉന്നത നേതാക്കളുടെ മേച്ഛമായ പരാമർശങ്ങൾക്ക് ശക്തമായ തിരിച്ചടി ലഭിക്കും.

സ്ഥാനാർത്ഥി നിർണ്ണയം മുതൽ സി പി എം നടത്തിയതു് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള നഗ്നമായ വർഗ്ഗീയ പ്രീണനമായിരുന്നു. വർഗ്ഗീയ ചേരിതിരിവുണ്ടാക്കി ചില മത വിഭാഗങ്ങളുടെ വോട്ടു മറിക്കാനുള്ള കുതന്ത്രങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.

ഉമ തോമസിന്റെ ഇച്ഛാശക്തിയുള്ള പ്രസാദാത്മകമായ വ്യക്തിത്വമായിരിക്കും വിജയത്തിന്റെ മുഖ്യ ഘടകം. പ്രചരണ വേദിയിലെ പക്വമായ വാക്കുകളും വശ്യമായ പെരുമാറ്റവും മൂലം ഒരു ഉമ തരംഗം തന്നെ തൃക്കാക്കരയിൽ സൃഷ്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *