തൃക്കാക്കര യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാതോമസ് പെരുന്നയിലേക്ക്; ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തും

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തും. സമുദായത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിക്കും. മത- സാമുദായിക വോട്ടുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഉമ തോമസിന്റെ പെരുന്ന സന്ദര്‍ശനത്തിന് പ്രധാന്യമേറയാണ്.അതേസമയം, എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനെയാണ് എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത്. സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ് സിപിഐഎം നീക്കം എന്ന് വിലയിരുത്തലുണ്ട്. എന്നാല്‍, താന്‍ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നിഷേധിച്ചു. തന്റേത് പെയ്മെന്റ് സീറ്റാണെന്ന ആരോപണത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു.