പി സി ജോർജും സർക്കാരും നാടകം കളിക്കുന്നു; ആരോപണവുമായി പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ

തിരുവനന്തപുരം: വർഗീയത പ്രചരിപ്പിക്കുന്നവരെ നിലക്ക് നിർത്താൻ കഴിയാത്ത സർക്കാരാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണ്. പി സി ജോർജിന്റെ കേസിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

‘ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള തിരക്കഥ‍യുടെ ഭാഗമായ നടപടികളാണ് നടക്കുന്നത്. കൃത്യമായ സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിക്കാതിരുന്നതും കോടതിയിൽ പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതും അറസ്റ്റ് ചെയ്ത പ്രതിയെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ പൊലീസ് അനുവദിച്ചതും എന്തു കൊണ്ടാണ് സർക്കാർ ഉത്തരം പറയണം’ വി ഡി സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *