കൊച്ചിയിലെത്തിയ വിജയ്ബാബു നേരെപോയത് ദൈവാനുഗ്രഹം തേടി ക്ഷേത്രത്തിലേക്ക്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിന് പിന്നാലെ ദുബായില്‍ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. നെടുമ്പാശേരി എയര്‍പോട്ടിലിറങ്ങിയ വിജയ് ബാബു നേരെ പോയത് ആലുവയില്‍ ശ്രീദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ്. ക്ഷേത്ര ദര്‍ശനം നടത്തി മിനുട്ടുകള്‍ക്കുള്ളില്‍ വിജയ് ബാബു തിരികെ കാറില്‍ കയറി. മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്നും നടന്‍ ഒഴിഞ്ഞു മാറി. അന്വേഷണവുമായി നൂറ് ശതമാനം സഹകരിക്കുമെന്ന് മാത്രം പറഞ്ഞാണ് നടന്‍ ക്ഷേത്ര പരിസരത്ത് നിന്നും മടങ്ങിയത്.