യാന ട്രോഫി ജനം ടി.വിക്ക്

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച യാന ട്രോഫി ഫുട്ബാൾ ടൂർണമെൻ്റിൻ്റെ സമാപന സമ്മേളനം മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ഡി സി സി പ്രസിഡൻ്റ് പാലോട് രവി, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ യു.വിക്രമൻ’, പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി, യാന ഹോസ്പിറ്റൽ സാരഥികളായ ഡോ.വിവേക് പോൾ, ജോബി പി. ചാണ്ടി എന്നിവർ സംസാരിച്ചു.
ഫൈനലിൽ കേരളകൗമുദിയെ പരാജയപ്പെടുത്തി ജനം ടി വി ജേതാക്കളായി. അമ്യത ടി വിക്കാണ് മൂന്നാം സ്ഥാനം.
മികച്ച കളിക്കാരനായി പ്രവീൺ കുമാർ പി.വി (ജനം), ടോപ് സ്കോററായി അമൽ പ്രകാശ് (കേരളകൗമുദി), മികച്ച ഗോൾകീപ്പറായി സുകേഷ് വി.ജി (അമൃത ടിവി) എന്നിവർക്കുള്ള അവാർഡുകൾ നൽകി.
മന്ത്രി ആൻ്റണി രാജു സമ്മാനദാനം നിർവഹിച്ചു.
യാന ഹോസ്പിറ്റൽ സാരഥികൾക്കും ടൂർണമെൻ്റ് ലോഗോ വരച്ച അർജുൻ മാറോളിക്കും (മനോരമ) കോവളം എഫ് സി താരങ്ങൾക്കും പ്രസ് ക്ലബിൻ്റെ സ്നേഹോപഹാരം നൽകി. ക്ലബ്’ ഭരണസമിതി അംഗം അജി ബുധന്നൂർ സ്വാഗതവും സന്തോഷ് ട്രോഫി താരം എബിൻ റോസ് നന്ദിയും പറഞ്ഞു.