മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പ്രതിഷേധക്കാരെ തള്ളി മാറ്റി ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാന യാത്രക്കിടയിലും പ്രതിഷേധം. കണ്ണൂര്‍-തിരുവനന്തപുരം യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് വിമാനം സമരവേദിയാക്കിയത്.മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശബരീനാഥ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. കണ്ണൂര്‍-തിരുവനന്തപുരം യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന് ശബരീനാഥന്‍ ആരോപിച്ചു.