ചാല ബോയ്സ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം,
മിക്സഡ് സ്‌കൂളാക്കാന്‍ തീരുമാനിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി.

ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനിമുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം. , സ്‌കൂള്‍ മിക്‌സഡ് സ്‌കൂളാക്കാന്‍ തീരുമാനിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി.
പിടിഎ യോഗത്തിലെ തീരുമാനപ്രകാരം സ്‌കൂള്‍ അധികൃതര്‍ ബോയ്സ് സ്‌കൂളിനെ മിക്സഡ് സ്‌കൂള്‍ ആക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മന്ത്രി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പിനെ കാര്യങ്ങള്‍ പരിശോധിച്ച് അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
സ്‌കൂള്‍ അധികൃതരും പിടിഎയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച തീരുമാനമെടുത്താല്‍ സ്‌കൂളുകള്‍ മിക്സഡ് സ്‌കൂള്‍ ആക്കുന്നതിന് തടസങ്ങളില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ മിക്സഡ് സ്‌കൂളുകള്‍ ഉണ്ടാകുന്നത് ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മികച്ച സാഹചര്യമൊരുക്കുമെന്നും മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.