ആതീവ ജാഗ്രതയില്‍ പാലക്കാട് ജില്ല സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്‌നാട് പോലീസിന്റെ സഹായവും

പാലക്കാട്: നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന പാലക്കാട് ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംഘര്‍ഷങ്ങളുണ്ടാകുന്നത് തടയാന്‍ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ തമിഴ്നാട് പൊലീസിനെയും വിന്യസിക്കും. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ 3 കമ്പനി പൊലീസ് ഉള്‍പ്പെടെ 900 പൊലീസുകാര്‍ ജില്ലയിലെത്തും

3 ദിവസത്തേക്കാണ് തമിഴ്നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം. കോയമ്പത്തൂര്‍ സിറ്റി പൊലീസ് 3 കമ്പനിയില്‍ നിന്ന് 250 പേരും സ്‌പെഷ്യല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 പേരുമാണ് തമിഴ്നാട്ടില്‍ വരുന്നത്. ഇവര്‍ വാഹന പരിശോധന, ലോഡ്ജുകളിലെ പരിശോധന എന്നീ കാര്യങ്ങളില്‍ കേരള പൊലീസിനെ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *