ആരോഗ്യവകുപ്പ് സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് : ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി


തിരുവനന്തപുരം : .സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി.സംസ്ഥാനത്തെ തന്നെ ഏറ്റവും മോശം വകുപ്പാണെന്നും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി സംസ്ഥാനതലയോഗത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചീഫ് സെക്രട്ടറി യോഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാര്‍ക്കും സ്ഥാപനമേധാവികള്‍ക്കുമടക്കം അയച്ച കത്ത് പുറത്ത വന്നിരിക്കുകയാണ്.

വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി,സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ അടിയന്തര ശ്രദ്ധകൊടുക്കുന്ന കാര്യത്തില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കാത്തതാണ് ഇതിന് കാരണം. 30,40 വര്‍ഷം മുമ്പുള്ള കേസുകള്‍ കോടതിയില്‍ കിടക്കുകയാണ്. അവധിക്രമപ്പെടുത്തല്‍ ഇനിയും നേരായിട്ടില്ല.

2015 ല്‍ ജീവനക്കാരെ അനധികൃതമായി നീക്കം ചെയ്തതിലും 2005 മുതല്‍ സ്ഥാനക്കയറ്റത്തിലെ അപാകതയടക്കമുള്ള കാര്യങ്ങളില്‍ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാനസര്‍ക്കാറിന് നല്‍കേണ്ടിവന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിര്‍വഹിക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഒഴിവാക്കണമെന്നും വകുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശവും കത്തിലുണ്ട്. കൂടാതെ ട്രാന്‍സറും സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും സംസ്ഥാന ജില്ല ഓഫീസുകളില്‍ഇ.സംവിധാനം നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം കോവിഡ് മരണങ്ങളുടെ കണക്കില്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പില്‍ ചേരിതിരിവുണ്ടായിരുന്നു. ആരോഗ്യവകുപ്പ് കൊടുത്തതിനേക്കാള്‍ ഇരട്ടി മരണം ഉണ്ടെന്ന കണ്ടെത്തലില്‍ ആറ് ഡി.എം.മാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.എന്നാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കണക്കുകള്‍വെട്ടിക്കുറച്ചതെന്ന് കാണിച്ച് ഡി.എം.ഒമാര്‍ മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് ചീഫ് സെക്രട്ടി ഒരു യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആ വകുപ്പിന്റെ മേധാവിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കീഴ്ജീവനക്കാരെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *