കെ. സുരേന്ദ്രന്‍  പ്രതിയായ  തെരഞ്ഞെടുപ്പ് കോഴക്കേസിന്റെ അന്വേഷണം നിലച്ചു 

വയനാട് : സി.കെ ജാനുവിനെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു കേസ്. ജെ.ആര്‍.പി മുന്‍ സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്
ക്രൈം ബ്രാഞ്ച് ഇനിയും കുറ്റപത്രം സമര്‍പ്പിച്ചില്ല. അന്വേഷണം നിലച്ചതിന് പിന്നില്‍ ഉന്നത തലത്തിലുള്ള സമ്മര്‍ദ്ദമാണെന്നാണ് ആക്ഷേപം. . ശബ്ദപരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോപണം ശരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു.പ്രസീത അടക്കം മൂന്നു പേരുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി കെ.സുരേന്ദ്രന്റെ വീട്ടില്‍ പരിശോധന നടത്താനുള്ള അനുമതി തേടി ജനുവരിയില്‍ അന്വേഷണ സംഘം ഡി.ജി.പി ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചില്ല. കേസില്‍ നിര്‍ണായക തെളിവായ കെ സുരേന്ദ്രന്റെയും ബി.ജെ.പി സംഘടനാ എം.ഗണേഷിന്റെയും ഫോണുകള്‍ പിടിച്ചെടുക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കേസിലെ പ്രതികളില്‍ ഒരാളായ ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയല്‍ ഫോണ്‍ നശിപ്പിച്ചതും തിരിച്ചടിയായി .സാങ്കേതികമായി കേസിന്റെ അന്വേഷണം രണ്ട് മാസം മുന്‍പ് പൂര്‍ത്തിയായെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതും വൈകുകയാണ്.വയനാട് ജില്ലാ ക്രൈ ബ്രാഞ്ച് ഡി.വൈ.എസ.പി കെ.മനോജിനായിരുന്നു അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *