ലൗ ജിഹാദ്: സി.പി.എമ്മിനെതിരെ കുമ്മനം രാജശേഖരന്

തിരുവനന്തപുരം: ലൗ ജിഹാദ് വിഷയത്തിൽ സി പി എമ്മിനെതിരെ പ്രതികരിച്ച് ബി ജെപി നേതാവ് കുമ്മനം രാജശേഖരൻ. ആശയപാപ്പരത്തം കൊണ്ടാണ് സി പി എം ലൗജിഹാദിനെ മിശ്രവിവാഹമായി ചിത്രീകരിക്കുന്നതെന്നാണ് കുമ്മനം രാജശേഖരൻ പറയുന്നത്. ലൗ ജിഹാദ് സംഘപരിവാർ നിർമ്മിതമാണെന്ന സി.പി എം നിലപാട് വസ്തുതാപരമല്ല. ഇത്തരം വിഷയങ്ങളെ വളച്ചൊടിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ‘മിശ്രവിവാഹം’ എന്ന വിഷയം ഇപ്പോൾ സി പി എം ഉയർത്തികൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.