പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്ററാകും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതിയംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. സിപിഐഎം സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ ഇത് രണ്ടാം തവണയാണ് പി ശശി എത്തുന്നത്. ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പി ശശി സേവനം ആനുഷ്ഠിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്. മുന്‍ ധനമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് ചിന്തയുടെ പത്രാധിപരാകും.

Leave a Reply

Your email address will not be published. Required fields are marked *