കുരുന്നുകള്‍ക്ക് കൈനീട്ടം നൽകിയതിനെ വിമർശിച്ചർ ചൊറിയന്‍മാക്രികള്‍ ; സുരേഷ് ഗോപി . എം .പി

കുരുന്നുകള്‍ക്ക് താൻ കൈനീട്ടം നല്‍കിയതില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണെന്ന് സുരേഷ് ഗോപി എം.പി. കൈനീട്ടം കൊടുത്തതിന് വിമര്‍ശിച്ചവര്‍ ചൊറിയന്‍മാക്രികള്‍ ആണെന്നും സുരേഷ് ഗോപി പരിഹസിച്ചു.
ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയത് വിവാദമായിരുന്നുക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം വാങ്ങരുതെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറിക്കി. വിഷുദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ്ഗോപി എംപി നല്‍കിയത്.

ജില്ലയുടെ വിവിധയിടങ്ങളിലാണ് സുരേഷ്ഗോപിയുടെ വിഷുക്കൈനീട്ടം പരിപാടി നടന്നത്. ബിജെപി ജില്ലാഘടകമായിരുന്നു സംഘാടകര്‍. വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ സുരേഷ്ഗോപി മേല്‍ശാന്തിക്ക് പണം നല്‍കി. ഒരു രൂപയുടെ ആയിരം നോട്ടുകളാണ് നല്‍കിയത്.വിഷുദിനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാനാണ് പണം കൈമാറിയത്. സംഭവമറിഞ്ഞ തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്‍റെ നേതൃത്വത്തില്‍ സിപിഐഎം, സിപിഐ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ദേവസ്വം അധികൃതരെ നേരില്‍കണ്ടായിരുന്നു പ്രതിഷേധമറിയിക്കല്‍. സുരേഷ്ഗോപിയുടെ വിഷുകൈ നീട്ടം പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആരോപണം. 

Leave a Reply

Your email address will not be published. Required fields are marked *