നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; സസ്പെന്‍ഷനിലായ  സി.ഐ സുധീറിനെ സര്‍വിസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ സർക്കിം ഇൻസ്പെക്ടർ സി.എല്‍. സുധീറിനെ സര്‍വിസില്‍ തിരിച്ചെടുത്തു. ആലപ്പുഴ അര്‍ത്തുങ്കല്‍ തീരദേശ പൊലീസ് സ്റ്റേഷനില്‍ നിയമിച്ചാണ് സംസ്ഥാന മോലീസ് മേധാവി ഉത്തരവിറക്കിയത്. സുധീറിനെയടക്കം 32 ഇന്‍സ്പെക്ടര്‍മാരെ വിവിധയിടങ്ങളിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. സ്ഥലം മാറ്റിയ മറ്റുള്ളവരുടെ പേരും നിയമിച്ച സ്ഥലവും ചുവടെ- സി.ജെ.
മാര്‍ട്ടിന്‍- തോപ്പുംപടി, എന്‍.എ. അനൂപ്- കാലടി, ബി. സന്തോഷ്- മുളവുകാട്, ജെ. പ്രദീപ്- പൂന്തുറ, ബി.എസ്. സജികുമാര്‍- മാറനല്ലൂര്‍, ടി. സതികുമാര്‍- വലിയതുറ, ആര്‍. പ്രകാശ്- തമ്ബാനൂര്‍, എസ്. സനോജ്- കുത്തിയതോട്, ബോബിന്‍ മാത്യു- വിജിലന്‍സ്, വിപിന്‍ വേണുഗോപാല്‍- ചാവക്കാട്, ഇ.ആര്‍. ബൈജു-എറണാകുളം നോര്‍ത്ത്, കെ.എം. മഹേഷ് കുമാര്‍-കാട്ടൂര്‍, എസ്. ഷൈന്‍ -കുട്ടമ്ബുഴ, കെ.സി. വിനു-കൊട്ടായി, പ്രശാന്ത് ക്ലിന്റ് -പട്ടാമ്ബി, രാഹുല്‍ രവീന്ദ്രന്‍ -തിരുവല്ലം, സി.കെ.മനോജ് -ആറന്മുള, പി. ഷാജിമോന്-പാലോട്, എസ്. നിയാസ് -എസ്‌.സി.ആര്‍.ബി, ജിബു ജോണ്‍ -പത്തനംതിട്ട, ജി. സുനില്‍ -വലിയമല, സി.സി. പ്രതാപചന്ദ്രന്‍- മലയിന്‍കീഴ്, ബേസില്‍ തോമസ് -ചെറുതുരുത്തി, അനീഷ് ജോയി -കോതമംഗലം, പി.ആര്‍. സരീഷ്- ട്രാഫിക് ഈസ്റ്റ് കൊച്ചി, സജീവ് ചെറിയാന്‍- മേലുകാവ്, ജി. അജയകുമാര്‍-ക്രൈംബ്രാഞ്ച് കണ്ണൂര്‍, എസ്. അജയ് കുമാര്‍- കേളകം, കെ.ജി. പ്രവീണ്‍ കുമാര്‍ -ക്രൈംബ്രാഞ്ച് വയനാട്, സില്‍വസ്റ്റര്‍ -എസ്.എസ്​.ബി കൊച്ചി, പി.എസ്. ശ്രീജേഷ് -കൊച്ചി മെട്രോ ലീസ് സ്റ്റേഷന്‍. എന്നീ സ്ഥലങ്ങളിൽ നിയമിച്ചാണ് ഡി ജി പി ഉത്തരവ് ഇറത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *