ബി. അശോകന് കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല; കെ എസ് ഇ ബി ചെയര്‍മാനെതിരെ ഭീക്ഷണിയുമായി സി ഐ ടി യു നേതാവ്

തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാനെതിരെ ഭീക്ഷണിയുമായി സി ഐ ടി യു നേതാവ് . സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മധുവാണ് ഭീഷണിയുമായി രംഗത്ത് വന്നത്.ഏത് സുരക്ഷയ്ക്കുള്ളില്‍ ഇരുന്നാലും വേണ്ടിവന്നാല്‍ കെ എസ് ഇ ബി ചെയര്‍മാന്‍റെ വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്ന് സി ഐ ടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു പറഞ്ഞു. നാട്ടിലിറങ്ങിയാല്‍ ബി. അശോകും ഒരു സാധാരണക്കാരനാണ്. തിരുത്താന്‍ ജനങ്ങളിറങ്ങിയാല്‍ ബി. അശോകന് കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല. ബി. അശോക് ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളാണ്. നല്ല കാളകള്‍ക്ക് നല്ല ഡിമാന്‍റാണ്. ചെയര്‍മാന്‍റെ നടപടികള്‍ക്ക് അധികം ആയുസ്സില്ലെന്നും മധു പറഞ്ഞു.ദിവസങ്ങളായി തുടരുന്ന സമരം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍. 19 ന് വൈദ്യുതി ഭവന്‍ ഉപരോധിക്കാനാണ് ഓഫീസേഴ്സ് അസോസിയേഷന്‍റെ തീരുമാനം.19 ന് വൈദ്യുതിഭവന്‍ വളഞ്ഞ് ഉപരോധിക്കും.18 ലെ ചര്‍ച്ച ഞങ്ങളെ അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് വേണ്ടി കെ എസ് ഇ ബിയെ ചെയര്‍മാന്‍ അശോക് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കെ എസ് ഇ ബി ചെയര്‍മാന്‍റെ രാഷ്ട്രീയം വ്യക്തമായെന്നും വര്‍ക്കിങ് പ്രസിഡന്‍റ് ആര്‍ ബാബു പറഞ്ഞു.